ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകള്‍ വേശ്യകള്‍ ആണെന്ന് കോടതി!

Webdunia
ചൊവ്വ, 25 മാര്‍ച്ച് 2014 (15:52 IST)
PRO
PRO
ഇസ്ലാം നിഷ്കര്‍ഷിക്കുന്ന ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകളെ വേശ്യകളാ‍യി കണക്കാക്കണമെന്ന് ജോര്‍ദാന്‍ കോടതി. ഒരു വിചാരണയ്ക്കിടെയാണ് കോടതിയുടെ ഈ നിരീക്ഷണം.

ജോര്‍ദാനിലെ വനിതാ സംഘടനകള്‍ ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്.

സ്ത്രീയ്ക്കും പുരുഷനും തുല്യത കല്‍പ്പിക്കുന്ന ജോര്‍ദാന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ് കോടതിയുടെ നിരീക്ഷണം എന്ന് സ്ത്രീകള്‍ വാദിക്കുന്നു.