വ്യക്‌തി വിവരം തേടി യുഎസ്‌ സമീപിച്ചെന്ന് യാഹൂ‍!

Webdunia
ചൊവ്വ, 18 ജൂണ്‍ 2013 (17:24 IST)
PRO
PRO
വ്യക്‌തി വിവരം തേടി യുഎസ്‌ സമീപിച്ചെന്ന യാഹൂവിന്റെ വെളിപ്പെടുത്തല്‍‌. കഴിഞ്ഞ ആറു മാസത്തിനിടയില്‍ പതിമൂവായിരത്തോളം തവണ സമീപിച്ചെന്നാണ്‌ യാഹൂ വ്യക്തമാക്കിയത്.

ഇതേ ആവശ്യവുമായി യുഎസ്‌ സമീപിച്ചെന്ന്‌ ഫേസ്ബുക്കും മൈക്രോസോഫ്റ്റും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ യാഹൂവും രംഗത്തെത്തിയത്‌.

സെര്‍വറുകളില്‍ നേരിട്ടു പ്രവേശിക്കാന്‍ അധികാരം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രമുഖ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സ്ഥാപനങ്ങളെ യുഎസ്‌ സമീപിച്ചിരുന്നു. എന്നാല്‍ സ്ഥാപനങ്ങള്‍ ഈ ആവശ്യം തള്ളിയതിനെത്തുടര്‍ന്ന്‌ യുഎസ്‌ സുരക്ഷാ ഏജന്‍സി, സെര്‍വറുകളില്‍ കടന്നുയറി വ്യക്‌തി വിവരങ്ങള്‍ മോഷ്ടിച്ചെന്ന വാര്‍ത്ത യുഎസ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. ഇന്ത്യയില്‍ നിന്ന്‌ ഉള്‍പ്പെടെ വിവരങ്ങള്‍ കവര്‍ന്നിരുന്നു.