വേശ്യാവൃത്തിക്ക് വിസമ്മതിച്ച യുവതിയുടെ തലവെട്ടി

Webdunia
വ്യാഴം, 18 ഒക്‌ടോബര്‍ 2012 (12:16 IST)
PRO
PRO
അഫ്ഗാനിസ്ഥാനില്‍ വ്യഭിചാരത്തിന് വിസമ്മതിച്ച യുവതിയോട് കൊടുക്രൂരത. അക്രമികള്‍ യുവതിയുടെ ജീവനെടുക്കുകയായിരുന്നു. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹെരാതിലാണ് സംഭവം. മഹ് ഗുല്‍(20) എന്ന യുവതിയുടെ തലവെട്ടുകയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്തൃമാതാവ്, ഭര്‍ത്തൃപിതാവ്, യുവതിയെ കൊലപ്പെടുത്തിയ ആള്‍ എന്നിവരാണ് അറസ്റ്റിലായത്.

നാല് മാസങ്ങള്‍ക്ക് മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. തുടര്‍ന്ന് ഭര്‍ത്തൃമാതാവ് പലവട്ടം യുവതിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു.

കത്തി ഉപയോഗിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്.