വിലാപയാത്രയ്ക്കിടെ സ്ഫോടനം: 32 മരണം

Webdunia
വെള്ളി, 27 ജനുവരി 2012 (19:17 IST)
ബാഗ്‌ദാദില്‍ ഒരു വിലാപയാത്രയ്ക്കിടെ ഉണ്ടായ സ്ഫോടനത്തില്‍ 32 പേര്‍ മരിച്ചു. തിങ്കളാഴ്ച നടന്ന ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും വഹിച്ചുകൊണ്ട് നടന്ന വിലാപയാത്രയുടെ സമീപത്തായി കാര്‍ബോംബ് സ്ഫോടനം ഉണ്ടാകുകയായിരുന്നു.

യാര്‍മുക്കില്‍ വച്ച് ആക്രമണത്തിനിടെ കൊല്ലപ്പെട്ട മുഹമ്മദ് അല്‍ മാലിക്കിന്‍റെയും കുടുംബത്തിന്‍റെയും മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെയാണ് ദാരുണസംഭവം അരങ്ങേറിയത്. 32 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതാ‍യാണ് റിപ്പോര്‍ട്ടുകള്‍.