വയറ്റില്‍ വെടിയേറ്റു, ഹന്ന പെണ്‍കുഞ്ഞിന് ജന്‍‌മം നല്‍കി!

തിങ്കള്‍, 7 ഏപ്രില്‍ 2014 (19:44 IST)
PRO
ഭൂമിയില്‍ ഏറ്റവും അനുഗ്രഹീതയായ അല്ലെങ്കില്‍ ഭാഗ്യമുള്ള അമ്മ ഏതെന്ന് ബ്രിട്ടിഷുകാരോട് ചോദിച്ചാല്‍ അവര്‍ ഹന്ന കാമ്പെല്ലിനെ ചൂണ്ടിക്കാട്ടും. യുദ്ധഭൂമിയില്‍ വച്ച് വയറ്റില്‍ വെടിയേറ്റ ഹന്ന ഇപ്പൊള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി എന്നത് വൈദ്യ ശസ്ത്രത്തിന് അത്ഭുതമായി മാറിയിരിക്കുകയാണ്.

തന്റെ ഇരുപത്തി ഒമ്പതാമത്തെ വയസില്‍ മരണത്തില്‍നിന്ന് നൂലിഴ വ്യത്യസത്തില്‍ രക്ഷപ്പെട്ട ഹന്നയ്ക്ക് അതിനു പകരം നല്‍കേണ്ടി വന്നത് ഒരുകാലാണ്. കൂടാതെ വലതു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു.

ഇറാഖിലെ ബര്‍സയില്‍ സൈനിക സെവനം നടത്തുന്നതിനിടെയുണ്ടായ മോര്‍ട്ടാര്‍ ആക്രമത്തിലാണ് ഹന്നയ്ക്ക് ഈ ദുര്യോഗമുണ്ടായത്. അന്ന് ഹന്നയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വയറ്റില്‍ വെടിയേറ്റുണ്ടായ മുറിവ് ഗുരുതരമായിരുന്നു. ഇനിയൊരിക്കലും അമ്മയാകില്ലെന്നായിരുന്നു മാസങ്ങള്‍ മുന്‍പു വരെ മറ്റുള്ളവരെപ്പോലെ ഹന്നയും വിശ്വസിച്ചിരുന്നത്.

അപകടത്തോടെ ജോലിയില്‍നിന്നു പിരിഞ്ഞ ഹന്നയ്ക്ക് അതിന്റെ ആഘാതത്തില്‍ നിന്നു മുക്തയാകാന്‍ അഞ്ചു വര്‍ഷമെടുത്തു. അതോടെ ഇവരുടെ ഭര്‍ത്താവ് ജിമ്മി വിവാഹ ബന്ധത്തില്‍ നിന്ന് ഒഴിഞ്ഞു. ഇതിനിടയില്‍ നിരവധി തവണ സര്‍ജറികളും ചികിത്സകള്‍ക്കും ഹന്ന വിധേയയായി.

ഇതിനിടയിലാണ് വയട്ടില്‍ നിന്ന് ബുള്ളറ്റ് പുറത്തെടുത്തത്. ഇത്രയും നാള്‍ അത് എടുക്കാതിരുന്നതിനാല്‍ ഗര്‍ഭധാരണത്തിന് തടസമുണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ശേഷം കൃത്രിമകാലില്‍ ജീവിതം മുന്നോട്ടു നീങ്ങുന്നതിനിടെയാണ് ആന്റണി മക്മോറുമായി ഹന്ന പ്രണയത്തിലാകുന്നത്.

തുടര്‍ന്ന് ഇവര്‍ വിവാഹിതരായി. മക്മോറില്‍ നിന്നു ഗര്‍ഭം ധരിച്ച ഹന്നയ്ക്ക് പക്ഷേ പ്രതീക്ഷയില്ലായിരുന്നു. എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഹന്ന കഴിഞ്ഞ മാര്‍ച്ച് 31ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

നോര്‍ത്താം‌പറ്റണിലെ ജനറല്‍ ആശുപത്രിയില്‍ കുട്ടി സുഖമായിരിക്കുന്നു, അമ്മയും. വൈദ്യശാസ്ത്രത്തിന് ഇതൊരത്ഭുതമാണ്. മുന്‍ ഭര്‍ത്താവ് ജിമ്മിയുമായുണ്ടായിരുന്ന ബന്ധത്തില്‍ മില്ലിയെന്ന ഒന്‍പതു വയസുകാരി മകളും ഹന്നയ്ക്കുണ്ട്.

വെബ്ദുനിയ വായിക്കുക