ലിബിയന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ സ്ഫോടനം

Webdunia
ബുധന്‍, 11 സെപ്‌റ്റംബര്‍ 2013 (17:48 IST)
PRO
ലിബിയന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ സ്ഫോടനം. സ്ഫോടമുണ്ടായതായി വാര്‍ത്താ ഏജന്‍സികളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കിഴക്കന്‍ നഗരമായ ബെന്‍ഗാസിയിലുള്ള മന്ത്രാലയത്തിന്റെ കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ടെങ്കിലും ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കാര്‍ ബോംബ് സ്ഫോടനമാണുണ്ടായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

മന്ത്രാലയത്തിന് സമീപമുണ്ടായിരുന്ന കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടായതായി റിപ്പോട്ടുകള്‍ പറയുന്നു. സ്ഫോടനത്തെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തിനും സമീപ പ്രദേശത്തും കനത്ത സുരക്ഷക്രമീകരണങ്ങള്‍ സൈന്യം തീര്‍ത്തിരിക്കുകയാണ്.