ലിബിയന്‍ പ്രധാനമന്ത്രിയെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി

Webdunia
വ്യാഴം, 10 ഒക്‌ടോബര്‍ 2013 (10:44 IST)
PRO
ലിബിയന്‍ പ്രധാനമന്ത്രി അലി സെയ്ദാനെ ആയുധധാരികളായ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി.

സെയ്ദാനെ അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ട്രിപ്പോളിയിലെ കൊരിന്തിയന്‍ ഹോട്ടലില്‍ നിന്നുമാണ് തട്ടിക്കൊണ്ടുപോയതെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫീസ് ആദ്യം നിഷേധിച്ചുവെങ്കിലും പിന്നീട് സംഭവം സ്ഥിരീകരിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് നല്‍കിയിട്ടുണ്ട്.