ലാദന്റെ അബോട്ടാബാദിലെ വീട് തവിടുപൊടിയാക്കി!

Webdunia
ഞായര്‍, 26 ഫെബ്രുവരി 2012 (12:06 IST)
PRO
PRO
കൊല്ലപ്പെട്ട അല്‍ ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിവില്‍ പാര്‍ത്ത വീട് ഇടിച്ചുനിരത്തി. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ശനിയാഴ്ച അര്‍ധരാത്രിയാണ് വീട് തകര്‍ത്തത്.

പാക് സൈന്യത്തിന്റെ പദ്ധതി പ്രകാരമാണ് വീട് പൊളിച്ചു കളഞ്ഞത്. ഈ വീട് ലാദന്റെ സ്മാരകമാക്കാന്‍ അല്‍ ഖ്വായ്ദ പദ്ധതിയിടുന്നതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. വീട് പൊളിക്കുന്നതിനാല്‍ പരിസരവാസികള്‍ ആരും പുറത്തിറങ്ങരുതെന്ന് പ്രാദേശിക ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഈ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ലാദനെ 2011 മെയിലാണ് യു എസ് സൈന്യം കൊലപ്പെടുത്തിയത്.