റൈസ് ചൈനയില്‍

Webdunia
ഞായര്‍, 29 ജൂണ്‍ 2008 (16:52 IST)
PTIPTI
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ചൈനയിലെത്തി. സിചുവാനിലെ ഭൂകമ്പ ബാധിത പ്രദേശങ്ങള്‍ അവര്‍ സന്ദര്‍ശിക്കുന്നതാണ്.

ഭൂകമ്പത്തില്‍ കനത്ത നാശമുണ്ടായ ദുജിയാങ് പ്രവിശ്യയും റൈസ് സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് റൈസ് ചനയിലെത്തിയിരിക്കുന്നത്. ഭൂകമ്പബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം റൈസ് ബീജിംഗില്‍ ചൈനീസ് നേതാക്കളെ കാണും.

ഭൂകമ്പ ബാധിതര്‍ക്ക് അമേരിക്ക 2.6  ദശലക്ഷം ഡോളര്‍ സഹായം നല്‍കിയിരുന്നു. ഒരു മാസം മുന്‍പ് ഉണ്ടായ ഭൂകമ്പത്തില്‍ 60000 ത്തില്‍ അധികം പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.