അല്‍ ക്വ്യദ ബന്ധമുള്ളതെന്നു സംശയിക്കുന്ന ആയുധധാരികള്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരേ നടത്തിയ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു.
രണ്ടു വര്‍ഷമായി ഭീകരര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനായി അവര്‍ നടത്തിയ ശ്രമമായി ഇതിനെ വിലയിരുത്തപ്പെടുന്നു. തലസ്ഥാന നഗരമായ സനായിലെ കൊട്ടാരം ഗേറ്റിനു മുന്നില്‍ ഒരു മണിക്കൂറോളം സൈന്യവും തീവ്രവാദികളും തമ്മില്‍ വെടിവയ്പ്പുണ്ടായി.
സംഭവത്തെക്കുറിച്ചു പ്രതികരിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. ഷാബ്വ മേഖലയില്‍ സഞ്ചരിച്ചിരുന്ന പ്രതിരോധമന്ത്രി മുഹമ്മദ് നസീര്‍ അഹമ്മദിന്റെ വാഹനവ്യൂഹത്തിനു നേരെയും ആക്രമണമുണ്ടായി.