യൂറോപ്പിലെ ഏറ്റവും വലിയ ദിനോസര്‍ തലയോട്ടി കണ്ടെത്തി

Webdunia
ബുധന്‍, 4 ഏപ്രില്‍ 2012 (17:34 IST)
PRO
PRO
യൂറോപ്പില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ദിനോസര്‍ തലയോട്ടി സ്‌പെയിനില്‍ കണ്ടെത്തി. ഈ തലയോട്ടി തുറിയാസോറസ് റയോഡിവന്‍സിസ് എന്ന വിഭാഗത്തില്‍പ്പെട്ട ദിനോസറിന്റേതാണെന്ന് സ്‌പെയിനിലെ പാലിയന്തോളജി ഫൌണ്ടേഷന്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്.

145 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഈ ദിനോസറുകള്‍ക്ക് 30 മീറ്റര്‍ നീളവും 40 ടണ്ണോളം ഭാരവുമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കണ്ടെത്തിയ തലയോട്ടിയില്‍ 35-ല്‍ അധികം എല്ലുകളും ഏഴ് പല്ലുകളുമുണ്ട്.

English Summary: A Spanish palaeontology foundation has presented the fossilized skull of the biggest dinosaur yet found in Europe. Turiasaurus riodevensis, a sauropod that lived 145 million years ago, measured more than 30 meters long and weighed some 40 tonnes.