ലണ്ടന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലേക്കുള്ള യാത്രാവിലക്ക് ഇനിയും കടുപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം. ട്രംപ് തന്റെ ട്വിറ്ററിലൂടെയാണ് ഈ കാര്യം സൂചിപ്പിച്ചത്. മാര്‍ച്ച് ആറിന് ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിപ്പിക്കാന്‍ 90 ദിവസത്തെ വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പുതിയ നീക്കം. സെപ്റ്റംബര്‍ അവസാനത്തോടെയാണ് 90 ദിവസത്തെ യാത്രാവിലക്ക് അവസാനിക്കുക. വിലക്ക് പുതുക്കുമെന്നും കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നുമാണ് സൂചനകള്‍. പക്ഷേ ഇതിനെപറ്റി ഒദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.