മെക്സിക്കന്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി: 31 പേര്‍ കൊല്ലപ്പെട്ടു

Webdunia
വെള്ളി, 6 ജനുവരി 2012 (20:26 IST)
വടക്കന്‍ മെക്സിക്കോയിലെ ആള്‍ട്ടിമിറ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ 31പേര്‍ കൊല്ലപ്പെട്ടു. പതിമൂന്ന് പേര്‍ക്ക് പരുക്കേറ്റു.

ലഹരിമരുന്ന് മാഫിയ പ്രവര്‍ത്തനങ്ങളുമായി ശിക്ഷിക്കപ്പെട്ടവരാണ് രണ്ട് ചേരികളായി തിരിഞ്ഞ് ഏറ്റുമുട്ടല്‍ നടത്തിയത്. കത്തികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചാണ് സംഘം ഏറ്റുമുട്ടല്‍ നടത്തിയത്. സംഭവത്തേത്തുടര്‍ന്ന് പൊലീസും സൈനികരും ജയില്‍ വളഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കഴിഞ്ഞമാസം ഒക്ടോബറില്‍ 20 പേര്‍ ജയിലില്‍ കൊല്ലപ്പെട്ടിരുന്നു.