പാക്കിസ്ഥാനില്‍ നിന്നും 100 കോടി രൂപയുടെ മയക്കുമരുന്നുമായി വന്ന ട്രക്ക് കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ പൊലീസ് പിടിച്ചുവെച്ചിരുന്നു.
ഈ വാഹനത്തെയും ഡ്രൈവറെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയില്‍ നിന്നും ചരക്കുമായി പോയ ട്രക്കുകള്‍ പാക് അധീന കശ്മീരില്‍ അധികൃതര്‍ തടഞ്ഞുവെച്ചു.
ബദാം എന്ന പേരില്‍ 100 കിലോ ബ്രൗണ്‍ ഷുഗറുമായി വന്ന ട്രക്ക് ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ നിന്നുമാണ് കഴിഞ്ഞദിവസം പൊലീസ് പിടിച്ചെടുത്തത്. മറ്റ് 46 ട്രക്കുകള്‍ തിരിച്ചയക്കാന്‍ അധികൃതര്‍ തയ്യാറായെങ്കിലും പിടിച്ചുവെച്ച വാഹനത്തെയും ഡ്രൈവറെയും മോചിപ്പിക്കാതെ മറ്റ് ട്രക്കുകള്‍ തിരിച്ചെടുക്കില്ലെന്നായിരുന്നു പാക് അധികൃതരുടെ നിലപാട്.
പ്രശ്‌നം പരിഹരിക്കുന്നതിനായി ഇരുഭാഗത്തും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ബാരാമുള്ള ഡെപ്യൂട്ടി കമ്മീഷണര്‍ ജി എ ഖവ്ജ മാധ്യമങ്ങളോട് പറഞ്ഞു