മധുവിധുവിനിടെ ഭാര്യ ഭര്‍ത്താവിനെ കൊന്നു

Webdunia
വെള്ളി, 28 മാര്‍ച്ച് 2014 (15:12 IST)
PRO
PRO
ഈജിപ്തിലാണ് കൊല നടന്നത്. ബാഷയര്‍ എന്ന 23കാരിയെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത. കൊലയ്ക്ക് സഹായിച്ചതിന് ഇവരുടെ 22കാരനായ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തതായി ഈജിപ്ഷ്യന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭര്‍ത്താവിനെ കഴുത്തില്‍ കുരുക്കി മുറുക്കി കെട്ടിത്തൂക്കിയായിരുന്നു കൊല. ഭര്‍ത്താവിനെ തനിക്ക് ഇഷ്ടമല്ലാത്തതിനാലാണ് കൊല നടത്തിയതെന്നാണ് യുവതിയുടെ വാ‍ദം.

യുവതിയെ ഇയാള്‍ക്ക് നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്ന് യുവതി അന്ന് തന്നെ തീരുമാനിച്ചിരുന്നതായി പൊലീസ് അറിയിച്ചു.