ഭാര്യ ചുംബിച്ചു; ഭര്‍ത്താവ് ബന്ധം വേര്‍പ്പെടുത്തി!

Webdunia
ബുധന്‍, 9 ഒക്‌ടോബര്‍ 2013 (16:43 IST)
PRO
PRO
ഭാര്യ ചുംബിച്ചതിന് ഭര്‍ത്താവ് വിവാഹബന്ധം വേര്‍പ്പെടുത്തി. സൌദി അറേബ്യയിലാണ് സംഭവം. പക്ഷേ ഭാര്യ ചുംബിച്ചത് ഭര്‍ത്താവിനെയല്ല. അതാണ് പ്രശ്നമായത്. ഒരു കുതിരയെ ചുംബിച്ചതിനാണ് ഭര്‍ത്താവ് ഈ കടുംകൈ ചെയ്തത്.

ഭാര്യ തന്റെ ഫാമിലെ കുതിരയെ ചുംബിക്കുന്ന ചിത്രമാണ്‌ ഭര്‍ത്താവിനെ ചൊടിപ്പിച്ചത്‌. റിയാദിലെ സ്വന്തം വീട്ടിലെ കുതിരയുമായി മൂക്കുരുമ്മുന്ന ചിത്രം സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റ്‌ പേജില്‍ ഭാര്യ നല്‍കിയിരുന്നു. ഇത്‌ കണ്ടതാണ്‌ ഭര്‍ത്താവിനെ ഈ കടുംതീരുമാനത്തിന് പ്രേരിപ്പിച്ചത്‌.

അതേസമയം താന്‍ ചെയ്‌തതിലോ കാര്യങ്ങള്‍ ഇങ്ങിനെയെല്ലാം സംഭവിച്ചതിലോ ഭാര്യയ്‌ക്ക് തെല്ലും സങ്കടമോ ഞെട്ടലോ ഇല്ല. മനുഷ്യരെയും മൃഗങ്ങളെയും തിരിച്ചറിയാത്ത ഒരുത്തനെ കെട്ടിയവനായി വേണ്ടായെന്നാണ് ഭാര്യയുടെ പ്രതികരണം. മാത്രമല്ല ചിത്രത്തേക്കുറിച്ച്‌ അഭിമാനം കൊള്ളാനും അവര്‍ തയ്യാറായി. അറേബ്യന്‍ കുതിരകളോടുള്ള തന്റെ പ്രേമം നാട്ടുകാര്‍ ഇതോടെ അറിഞ്ഞല്ലോ എന്നാണ് ഭാര്യയുടെ ഭാഷ്യം.