ബാഗ്ദാദിലുണ്ടായ സ്ഫോടന പരമ്പരയില്‍ 23 പേര് കൊല്ലപ്പെട്ടു. തെക്കന്‍ ബാഗ്ദാദിലെ ഹില്ലാ സിറ്റിയിലാണ് കാര്‍ ബോംബ് അക്രമണം ഉള്‍പ്പെടെ നിരവധി സ്ഫോടനങ്ങള്‍ ഉണ്ടായത്.
സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ അധികൃതര്‍ നല്കുന്ന വിവരം. മാര്‍ക്കറ്റുകളും ബസ്സ് സ്റ്റാന്‍ഡുകളും ലക്ഷ്യമാക്കിയാണ് കൂടുതല്‍ സ്ഫോടനങ്ങള്‍ ഉണ്ടായത്. സ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്.
ഷിയാ വിഭാഗത്തെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങളുണ്ടായത്. കഴിഞ്ഞ മുപ്പത് ദിവസത്തിനുളളില്‍ തന്നെ ഇറാഖില്‍ വിവിധ സ്ഫോടന പരമ്പരയില്‍ ആയിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.