ഫ്രാന്‍സിന്റെ വിവരശൃംഖലയ്ക്കുനേരേ സൈബര്‍ ആക്രമണം നടത്തിയത് ഇസ്രായേല്‍

Webdunia
തിങ്കള്‍, 28 ഒക്‌ടോബര്‍ 2013 (11:51 IST)
PRO
ഫ്രാന്‍സിന്റെ വിവരശൃംഖലയ്ക്കുനേരേ നടന്ന സൈബര്‍ ആക്രമണത്തിനുപിന്നില്‍ ഇസ്രായേലായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ ഏജന്‍റുമാര്‍ ഫ്രാന്‍സില്‍ ലക്ഷക്കണക്കിന് ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും ചോര്‍ത്തിയതായി റിപ്പോര്‍ട്ട്.

2012- ലെ തിരഞ്ഞെടുപ്പ് സമയത്ത് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസിയുടെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന് ഫ്രാന്‍സ് ആരോപണം ഉന്നയിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഇക്കാര്യം അമേരിക്ക നിഷേധിച്ചു.

ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ് സൈബര്‍ ആക്രമണത്തിന് പിന്നിലുണ്ടാകാമെന്ന് അമേരിക്ക സൂചിപ്പിക്കുകയും ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു.