ഫുട്‌ബോള്‍ കാണുന്നതിനിടെ കരഞ്ഞ കുഞ്ഞിനെ കൊന്നു

Webdunia
തിങ്കള്‍, 23 ഡിസം‌ബര്‍ 2013 (12:15 IST)
PRO
PRO
ടെലിവിഷനില്‍ ഫുട്‌ബോള്‍ മത്സരം കാണുന്നതിനിടയില്‍ നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ യുവാവ് കൊലപ്പെടുത്തി. അമേരിക്കയിലാണ് സംഭവം. ട്രിവിയന്‍സ് മാര്‍ക്കീസ് വാക്കര്‍ (22) എന്നയാളാണ് അഞ്ച് മാസം പ്രായമായ കുഞ്ഞിനെ കൊന്നത്. ഇയാളുടെ കാമുകിയുടെ കുഞ്ഞാണിത്. വാക്കറെ പൊലീസ് അറസ്റ്റ് ചെയ്തു.

മത്സരം കാണുന്നതിനിടെ നിര്‍ത്താതെ കരഞ്ഞ കുഞ്ഞുനെ വാക്കര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ നാല് മണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ വച്ച് കുഞ്ഞ് മരിച്ചു.

ആദ്യം കുറ്റം നിഷേധിച്ച വാക്കര്‍ പൊലീസിന് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.