പാക് പ്രസിഡന്റിന്റെ വക്താവ് രാജ്യം വിട്ടു

Webdunia
തിങ്കള്‍, 23 ജനുവരി 2012 (11:58 IST)
പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടെ വക്താവ് രാജ്യം വിട്ടു. ഫറാനാസ് ഇസ്പഹാനി ആണ് രാജ്യം വിട്ടത്. ഇവര്‍ അമേരിക്കയിലേക്കാണ് കടന്നത്.

മെമ്മോ ഗേറ്റ് വിവാദത്തില്‍ ഉള്‍പ്പെട്ട അംബാസഡര്‍ ഹലാനിയുടെ ഭാര്യയാണ് ഫറാനാസ്. ചാര സംഘടനയായ ഐ എസ് ഐ തട്ടിക്കൊണ്ടുപോകുമെന്ന ഭയം മൂലമാണ് ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനില്‍ ഇവര്‍ കടന്നത് എന്നാണ് റിപ്പോര്‍ട്ട്.