പാകിസ്ഥാന്റെ സമാധാനശ്രമങ്ങളോട് താലിബാന്‍ സഹകരിക്കുന്നു

തിങ്കള്‍, 17 ഫെബ്രുവരി 2014 (12:32 IST)
PRO
താലിബാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ നടത്തുന്ന സമാധാനശ്രമങ്ങളോട്‌ സഹകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ മുന്നോട്ടുവച്ച നിബന്ധനകളോട്‌ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണം ഉണ്ടായാല്‍ വെടിനിര്‍ത്തലിനു സന്നദ്ധമാകുമെന്നാണു സൂചന ലഭിച്ചിരിക്കുന്നത്.

തടവിലുളള അംഗങ്ങളെ മോചിപ്പിക്കണം, വസീരിസ്ഥാനില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കണം എന്നിവയടക്കമുള്ള ആവശ്യങ്ങളാണു താലിബാന്‍ മുന്നോട്ടു വച്ചിരിക്കുന്നത്‌. താലിബാന്റെ ഭാഗത്തു നിന്നു വിട്ടു വീഴ്ചയുണ്ടാകുമെന്നാണ്‌ സര്‍ക്കാരിന്റെ പ്രതീക്ഷ.

നിബന്ധനകള്‍ പൂര്‍ണമായും അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു‌. താലിബാനുമായി ചര്‍ച്ച തുടരാന്‍ സര്‍ക്കാര്‍ പ്രതിനിധി സംഘത്തോട്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌ നിര്‍ദേശം നല്‍കി.

വെബ്ദുനിയ വായിക്കുക