പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ 32 പേര് മരിച്ചു. 40 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഓയില്‍ ടാങ്കറും ബസും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഹൈദരാബാദിലെ സൂപ്പര്‍ ഹൈവേയില്‍ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
കറാച്ചിയില്‍ നിന്നും സുക്കൂറിലേക്ക് പോവുകയായിരുന്നു ബസ് നിയന്ത്രണം വിട്ട് ഓയില്ടാങ്കറില് ഇടിക്കുകയായിരുന്നു. കൂട്ടിയിടിച്ച ശേഷം മറിഞ്ഞ വാഹനങ്ങള്‍ കത്തുകയായിരുന്നു. തീ ആളിക്കത്തിയതോടെ രക്ഷപ്പെടാന്‍ കഴിയാതെ പരുക്കേറ്റും പൊള്ളലേറ്റുമാണ് മരണം സംഭവിച്ചത്.