നോബല്‍ സമ്മാനം അഴിമതിനിഴലില്‍

ലോകത്തിലെ ഏറ്റവും ഉന്നത പുരസ്കാരമായ നോബല്‍ സമ്മാനവും അഴിമതിയുടെ നിഴലില്‍. അഴിമതിയാരോപണത്തെ കുറിച്ച് പ്രത്യേക പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചു.

വൈദ്യശാസ്ത്രം, ഊര്‍ജ്ജതന്ത്രം, രസതന്ത്രം എന്നീ നോബല്‍ സമിതിയിലെ അംഗങ്ങള്‍ നടത്തിയ ചൈന സന്ദര്‍ശനമാണ് അഴിയമതി ആരോപണത്തിന് കാരണമായത്. ചൈനീസ് അധികൃതരുടെ ചെലവില്‍ സമിതി അംഗങ്ങള്‍ നടത്തിയ സന്ദര്‍ശനത്തെ കുറിച്ചായിരിക്കും പ്രാഥമിക അന്വേഷണമെന്ന് പ്രോസിക്യൂട്ടര്‍ നില്‍‌സ് എറിക് ഷുള്‍റ്റ്‌സ് പറഞ്ഞു.

നോബല്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ ഏതൊക്കെയിടങ്ങളില്‍ പോയിയെന്നും ഇവരുടെ ചെലവുകളും പര്യടന പരിപാടിയുമൊക്കെ വിശകലനം ചെയ്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പുറമെ ചൈന എന്തു കൊണ്ടാണ് നോബല്‍ സമ്മാന കമ്മിറ്റികളിലെ അംഗങ്ങളെ വിളിച്ച് വരുത്തിയതെന്നത് സംബന്ധിച്ചും അനേഷണം നടത്തുന്നുണ്ട്. നിലവില്‍ ഒരു പ്രത്യേക വ്യക്തിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നില്ലെന്നും കമ്മിറ്റി അംഗങ്ങളുടെ പര്യടനം സംബന്ധിച്ചാണ് അന്വേഷണമെന്നും പ്രത്യേക പ്രോസിക്യൂട്ടര്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ചൈനയിലേക്ക് നോബല്‍ സമ്മാനം എത്തിയിട്ടില്ല.


വെബ്ദുനിയ വായിക്കുക