നൈജീരിയയില്‍ വെടിയേറ്റ് ഒമ്പത് വനിതാ വോളണ്ടിയര്‍മാര്‍ കൊല്ലപ്പെട്ടു

Webdunia
ശനി, 9 ഫെബ്രുവരി 2013 (13:21 IST)
PRO
PRO
നൈജീരിയയില്‍ പോളിയോ തുള്ളിമരുന്ന് വിതരണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒമ്പത് വനിതാ വോളണ്ടിയര്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ സജ്ജീകരിച്ചിരുന്ന വിതരണ കേന്ദ്രങ്ങളില്‍ മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികള്‍ വോളണ്ടിയര്‍മാര്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു.

പോളിയോ തുള്ളിമരുന്ന് വന്ധ്യതയ്ക്ക് കാരണമാകുമെന്നാരോപിച്ച് നൈജീരിയയിലെ മുസ്‌ളീം സംഘടനകള്‍ മുമ്പ് രംഗത്ത് വന്നിരുന്നു. പോളിയോ രോഗം മാരകമായ രീതിയില്‍ നിലനില്‍ക്കുന്ന ലോകത്തെ മൂന്ന് രാജ്യങ്ങളില്‍ ഒന്നാണ് നൈജീരിയ.