നെയ്‌റോബി വിമാനത്താവളത്തില്‍ തീപിടുത്തം

Webdunia
വ്യാഴം, 8 ഓഗസ്റ്റ് 2013 (09:41 IST)
PRO
കിഴക്കന്‍ ആഫ്രിക്കയിലെ നെയ്‌റോബി ജോമോ കെനിയാട്ട ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിമാനത്താവളത്തിലെ പ്രധാന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.

തീ പിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. നെയ്‌റോബിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു. വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്.

ആഫ്രിക്കയിലേക്കുള്ള വിനോദസഞ്ചാരികള്‍ പ്രധാനമായും ഈ വിമാനത്താവളം വഴിയാണ് എത്തുന്നത്.