നൂറാം വയസില്‍ നൂറ് കിലോമീറ്റര്‍ സൈക്കിളില്‍ യാത്രചെയ്ത് റെക്കോര്‍ഡിട്ടു!
ശനി, 29 സെപ്‌റ്റംബര്‍ 2012 (17:49 IST)
PRO
PRO
100 വയസുകാരന്‍ 100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി പോയത് റെക്കോര്‍ഡിലേക്ക്. ഫ്രാന്‍സുകാരനായ റോബര്‍ട്ട് മര്‍ച്ചന്റാണ് 100 കിലോമീറ്റര്‍(62 മൈല്‍) സൈക്കിള്‍ ചവിട്ടി ലോകത്തിനു കൌതുകമായത്. റോബര്‍ട്ടിന്റെ ഈ പ്രകടനം 100 കിലോമീറ്റര്‍ ദൂരം കുറഞ്ഞ സമയം കൊണ്ട് സൈക്കിളില്‍ പൂര്‍ത്തികരിച്ച ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയെന്ന റെക്കോര്‍ഡിന് അര്‍ഹനാക്കി.
ഫ്രാന്‍സിലെ നാഷണല്‍ സൈക്ലിംഗ് ഫെഡറേഷന്റെ ആഭിമൂഖ്യത്തിലാണ് റോബര്‍ട്ട് സൈക്ലിംഗ് പ്രകടനം നടത്തിയത്. നാലുമണിക്കൂര്‍ 17 മിനിറ്റുകൊണ്ടാണ് 100 കിലോമീറ്റര്‍ ദൂരം റോബര്‍ട്ട് താണ്ടിയത്. വര്‍ഷങ്ങളായി നേരം പോക്കിനായി സൈക്കിള്‍ സവാരി നടത്തുന്ന റോബര്‍ട്ട് പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ സൈക്കിളില്‍ സഞ്ചരിച്ചിട്ടുണ്ട്. ബിസിനസുകാരനായ റോബര്‍ട്ട് 1978ലാണ് തന്റെ സൈക്കിള്‍ സവാരി ആരംഭിക്കുന്നത്. താന്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നാണ് റോബര്‍ട്ട് സൈക്കിള്‍ സവാരിക്കു ശേഷം പറഞ്ഞത്.
എന്തായാലും 100 വയസുകാരന്റെ ഈ സൈക്കിള്‍ പ്രകടനം ഫ്രാന്‍സിലെ സൈക്കിള്‍ പ്രേമികളെ ഏറെ ആകര്‍ഷിച്ചു. ഫ്രാന്‍സിലെ നാഷണല്‍ സൈക്ലിംഗ് ഫെഡറേഷന്‍ റോബര്‍ട്ടിന് സാക്ഷ്യപത്രം നല്‍കി ആദരിക്കുകയും സൈക്കിള്‍ സവാരിയെ റെക്കോര്‍ഡായി പ്രഖ്യാപിക്കുകയും ചെയ്തു.