ഏതൊരു കാര്‍ പ്രേമികളുടെയും സ്വപ്നവാഹനമാണ് റെയിഞ്ച് റോവര്‍. രണ്ടേകാല്‍ ടണ്ണിലധികം ഭാരമുള്ള റെയിഞ്ച് റോവര്‍ സ്‌പോര്‍ട്‌സ് ഉപയോഗിച്ച് അത്ഭുതപ്പെടുത്തുന്ന ഒരു പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് റേസിംഗ് ഡ്രൈവറായ ടെറി ഗ്രാന്‍ഡ്.
രണ്ട് വീല്‍ മാത്രം ഉപയോഗിച്ച് റെയിഞ്ച് റോവര്‍ ഓടിച്ചാണ് ടെറി കാണികളെയെല്ലാം ഞെട്ടിച്ചു കളഞ്ഞത്. കാറിനുള്ളില്‍ ഇരിക്കുന്ന ആള്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ മുകളില്‍ കയറി കാണികളെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്.