നരഭോജിയും രക്തദാഹിയും വിവാഹിതരാകുന്നു!

Webdunia
വ്യാഴം, 2 ഫെബ്രുവരി 2012 (17:03 IST)
മനുഷ്യമാംസം കഴിക്കുന്നയാളും രക്തം കുടിക്കുന്ന സ്ത്രീയും തമ്മിലുള്ള വിവാഹനിശ്ചയം സ്വീഡനില്‍ നടന്നു. ഒരു സൈക്യാട്രിക് യൂണിറ്റില്‍ വച്ചാണ് ചടങ്ങ് നടന്നത്. കൊലപാതകങ്ങള്‍ നടത്തിയ ഇരുവരേയും ചികിത്സയ്ക്കായാണ് സൈക്യാട്രിക് യൂണിറ്റില്‍ എത്തിച്ചത്. ഇവിടെവച്ച് ഇവര്‍ പരസ്പരം ഇഷ്ടപ്പെടുകയായിരുന്നു.

കാമുകിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹത്തില്‍ നിന്ന് മാസം വാര്‍ന്നെടുത്ത് കഴിച്ച ഇസൈകിന്‍ ജോണ്‍സണ്‍(33) എന്നയാളും പിതാവിനെ കൊന്ന് രക്തം കുടിച്ച മിഷേല്‍ ഗസ്റ്റാഫ്സണ്‍(22) എന്ന സ്ത്രീയുമാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്.

മിഷേലിനെപ്പോലൊരു പെണ്‍കുട്ടിയെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്ന് അവരുമൊന്നിച്ച് ഒരു ജീവിതമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇസൈകിന്‍ ജോണ്‍സണ് പറയുന്നു.

എന്നാല്‍ ഇവരെ വിവാഹിതരാകാന്‍ അനുവദിക്കുമോ എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.