തെക്കന്‍ കൊറിയയും മിസൈല്‍ പരീക്ഷണത്തിന്

Webdunia
വെള്ളി, 17 ജൂലൈ 2009 (10:05 IST)
വടക്കന്‍ കൊറിയക്ക് പിന്നാലെ തെക്കന്‍ കൊറിയയും മിസൈല്‍ പരീക്ഷണത്തിന് തയ്യാറെടുക്കുന്നു. ജൂലൈ 30ന് മിസൈല്‍ പരീ‍ക്ഷണം നടത്താനാണ് തെക്കന്‍ കൊറിയ പദ്ധതിയിട്ടിരുന്നത്. എന്നാല്‍, സാങ്കേതിക പ്രശ്നങ്ങള്‍ മൂലം നിശ്ചയിച്ച ദിവസം പരീക്ഷണം നടത്താനാകില്ലെന്ന് ശാസ്ത്ര മന്ത്രാലയ വക്താവ് അറിയിച്ചു.

തെക്കന്‍ കൊറിയയുടെ ആദ്യ മിസൈല്‍ പരീക്ഷണമാണിത്. റഷ്യയുടെ സഹായത്തോടെയാണ് തെക്കന്‍ കൊറിയ പരീക്ഷണം നടത്തുന്നത്. പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.

ഉത്തര കൊറിയ ആണവ പരീക്ഷണവും മിസൈല്‍ പരീക്ഷണങ്ങളും നടത്തി മാസങ്ങള്‍ക്കകമാണ് തെക്കന്‍ കൊറിയയും മിസൈല്‍ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. ഉത്തര കൊറിയന്‍ പരീക്ഷണങ്ങളെ അമേരിക്കയോടൊപ്പം ശക്തമായി വിമര്‍ശിച്ച രാജ്യമാണ് തെക്കന്‍ കൊറിയ.