താലിബാന്റെ പുതിയ തന്ത്രം: ചാവേറാകാന്‍ കഴുതകളും

Webdunia
ചൊവ്വ, 7 ഓഗസ്റ്റ് 2012 (09:52 IST)
PRO
PRO
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ കഴുതയുടെ പുറത്ത് കെട്ടിവച്ച ബോംബ് പൊട്ടിത്തെറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മറ്റ് മൂന്ന് പൊലീസുകാരും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.

കാബൂളില്‍ നിന്നു 360 കിലോമീറ്റര്‍ അകലെ ഛര്‍സദ ജില്ലയിലെ ഘോര്‍ പ്രവിശ്യയിലാണു സംഭവം നടന്നത്. സ്ഫോടകവസ്തുക്കള്‍ കഴുതയുടെ പുറത്ത് കെട്ടിവച്ച ശേഷം അതിനെ പൊലീസ് ഹെഡ്ക്വാട്ടേഴ്സിന്റെ ഗേറ്റില്‍ നിര്‍ത്തുകയായിരുന്നു. പൊലീസ് മേധാവിയുടെ വാഹനം ഗേറ്റില്‍ എത്തിയപ്പോള്‍ റിമോര്‍ട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തുകയും ചെയ്തു. സ്ഫോടനത്തില്‍ കഴുതയും കൊല്ലപ്പെട്ടു.

മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും ചാവേറുകളാക്കുന്ന താലിബാന്റെ ക്രൂരത അഫ്ഗാന്‍ താലിബാന്‍ ഇനിയും ആവര്‍ത്തിക്കും എന്നാണ് റിപ്പോര്‍ട്ട്.