ഡബ്ലിയു എച്ച് ഒ പ്രവര്‍ത്തകയെ വെടിവെച്ച് കൊന്നു

Webdunia
ബുധന്‍, 29 മെയ് 2013 (14:09 IST)
WD
WD
ലോകാരോഗ്യ സംഘടനയിലെ പോളിയോ വാക്സിനേറ്ററായ യുവതിയെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു. പാകിസ്ഥാനിലെ പെഷ്‌വാറിലാണ് കൊലപാതകം നടന്നത്.

ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ക്യാമ്പിനു സമീപമായിരുന്നു ആക്രമണം നടന്നത്. കുട്ടികള്‍ക്ക് പോളിയോ വാക്സിനേഷന്‍ നല്‍കുന്നതിനിടയില്‍ ബൈക്കില്‍ എത്തിയ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ വാക്സിനേറ്ററായ യുവതി കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണത്തെ തുടന്ന് ലോകാരോഗ്യ സംഘടന പെഷ്‌വാറിലെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പാകിസ്ഥാനില്‍ ഇതിനുമുന്‍പ് എന്‍‌ജിഒ സംഘടിപ്പിച്ച വാക്സിനേഷന്‍ ക്യാമ്പില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.