ജുന്റാലിനെ തള്ളി പാകിസ്ഥാന്‍; പഴി ഇന്ത്യയ്ക്ക്

Webdunia
ബുധന്‍, 27 ജൂണ്‍ 2012 (18:05 IST)
PRO
PRO
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബു ജുന്‍ഡാല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പാകിസ്ഥാന്‍ തള്ളി. ആക്രമണത്തില്‍ പാകിസ്ഥാനെ പ്രതിക്കൂട്ടിലാക്കുന്ന മൊഴിയാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. പാകിസ്ഥാന്‌ ആക്രമണത്തില്‍ പങ്കില്ല എന്ന് ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക്‌ വ്യക്തമാക്കി.

ഇന്ത്യന്‍ പൌരനായ ജുന്‍ഡാല്‍ പാകിസ്ഥാനില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ അത് അനധികൃതമായാണ്. പൗരന്‍മാരെ നിയന്ത്രിക്കുന്നതിലുള്ള ഇന്ത്യയുടെ കഴിവുകേടാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. പാകിസ്ഥാനെ കുറ്റപ്പെടുത്ത രീതി അവസാനിപ്പിച്ച് തെളിവുണ്ടെങ്കില്‍ അത് നല്‍കുകയാണ് ഇന്ത്യ ചെയ്യേണ്ടത്.

കറാച്ചിയിലെ കണ്‍ട്രോള്‍ റൂമിലിരുന്ന്‌ തനിക്കൊപ്പം ആക്രമണം നിയന്ത്രിച്ചവരില്‍ പാക് ചാരസംഘടനയായ ഐ എസ് ഐയുടെ ഏജന്റുമാര്‍ക്കും പങ്കുണ്ടെന്ന് ജുന്റാല്‍ വെളിപ്പെടുത്തിയിരുന്നു.