ചൈനീസ് ശാസ്ത്രജ്ഞര്‍ ബഹിരാകാശത്ത് നിന്നും തിരിച്ചെത്തി

Webdunia
വ്യാഴം, 27 ജൂണ്‍ 2013 (11:36 IST)
PRO
ബഹിരാകാശ നിലയത്തില്‍ നിന്ന് മൂന്ന് ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഭൂമിയില്‍ തിരിച്ചെത്തി. 15 ദിവസത്തെ ദൌത്യത്തിനുശേഷമാണ് ശാസ്ത്രജ്ഞര്‍ ഭൂമിയിലേക്ക് പറന്നിറങ്ങിയത്.

ഇന്നര്‍ മംഗോളിയിലെ സിസിവാംഗ് ബാനറിലുള്ള കേന്ദ്രത്തില്‍ ഇവരെ വഹിച്ചുകൊണ്ടുള്ള ഷെന്‍ഷു-10 പേടകം ഇറങ്ങിയത്. നീ ഹയ്‌ഷിംഗിന്റെ നേതൃത്വത്തിലുള്ള സംഘം പത്താം തിയതിയാണ് ചൈനയുടെ ബഹിരാകാശ പരീക്ഷണശാലയായ ടിയാന്‍‌ടോംഗിലേക്ക് ഷെന്‍ഷു-10 പേടകവുമായി പോയത്.

ബഹിരാകാശത്ത് സ്വന്തമായിട്ടുള്ള ഒരു സ്ഥിരം നിലയം സ്ഥാപിക്കാനുള്ള സാങ്കേതികവിദ്യകള്‍ എത്തിക്കുക എന്ന ദൌത്യമായിരുന്നു ഷെന്‍ഷു-10ന്റേത്. സംഘത്തിലുണ്ടായിരുന്ന വനിത ശാസ്ത്രജ്ഞ വാംഗ് യാപിംഗ് ടിയാന്‍‌ഗോംഗ് മുഖേന കുട്ടികള്‍ക്ക് ശാസ്ത്രക്ലാസ് നടത്തിയിരുന്നു.

അമേരിക്കക്കും റഷ്യയ്ക്കും ശേഷം ബഹിരാകാശത്ത് സ്വന്തമായിട്ടുള്ള ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ചൈന.