ഓസ്ട്രിയയുടെ ചക്രവര്‍ത്തിയായിരുന്ന ഫ്രാന്‍സ് ജോസഫ് ഒന്നാമന്‍ ഉപയോഗിച്ച അടിവസ്ത്രം നാല് ലക്ഷത്തിലേറെ രൂപയ്ക്ക് ലേലം ചെയ്തു. വിയന്നയിലാണ് ലേലം നടന്നത്. ഒരു കളക്ടര്‍ ആണ് അടിവസ്ത്രം വാങ്ങിയത്.
1894- ലെ ഈ അടിവസ്ത്രത്തിന് എംബ്രോയിഡറി വര്‍ക്കുകളുണ്ട്. പ്രതീക്ഷിച്ചതിലും ഇരട്ടി തുകയ്ക്കാണ് ഇത് ലേലത്തില്‍ പോയത്.
ഓസ്ട്രിയന്‍ രാജകുടുംബത്തിന്റെ മറ്റ് പല വസ്തുക്കളും ലേലത്തിന് വച്ചിരുന്നു. ചക്രവര്‍ത്തിയുടെ കിരീടം, രാജ്ഞിയുടെ മൂടുപടം എന്നിവയെല്ലാം ഇത് ഉള്‍പ്പെടും.