ഗര്‍ഭിണിയായ കാമുകിയെ വെട്ടിനുറുക്കി കഴുകന് തീറ്റയായി നല്‍കിയ യുവാവ് അറസ്റ്റില്‍

Webdunia
ചൊവ്വ, 29 ഒക്‌ടോബര്‍ 2013 (12:58 IST)
PRO
ഗര്‍ഭിണിയായ കാമുകിയെകൊന്ന് കഷണങ്ങളാക്കി വനത്തില്‍ കൊണ്ടുപോയി കഴുകന് തീറ്റയായി നല്‍കിയ യുവാവ് അറസ്റ്റില്‍.

ജോസ് മിഗുവല്‍ തമായോ(32) എന്ന സ്പാനിഷ് യുവാവാണ് കാമുകിയായ കരോളിനാ ബേണല്‍ ഗോമസി(30)നെ കൊലപ്പെടുത്തി കഷണങ്ങളാക്കി മാഡ്രിഡിന്റെ വടക്കുള്ള നേച്ചര്‍ റിസര്‍വിലെത്തിച്ച് കഴുകനു തിന്നാന്‍ കൊടുത്തത്.

ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു കൊലപാതകമെന്നും കഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ജോസ് പ്രകോപനമൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

സ്ത്രീയുടെ അവശിഷ്ടങ്ങള്‍ കണ്ടുകിട്ടുംവരെ മിണ്ടാതിരുന്നതും കണ്ടുകിട്ടിയപ്പോള്‍ പോലീസിനോട് ഇയാള്‍ കുറ്റം സമ്മതിച്ചതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം കരോളിന ഇതിനുമുന്‍പ് എന്തെങ്കിലും പരാതി ഇയാളെക്കുറിച്ച് നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.