കോണ്ടാക്ട് ലെന്‍സിനുള്ളില്‍ കീടം; പെണ്‍കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടു

Webdunia
വ്യാഴം, 28 മാര്‍ച്ച് 2013 (17:03 IST)
PRO
PRO
കോണ്ടാക്ട് ലെന്‍സിനുള്ളില്‍ വളര്‍ന്ന കീടം പെണ്‍കുട്ടിയുടെ കാഴ്ച നഷ്ടമാക്കി. ഫ്ലോറിഡ സ്വദേശിനി ആഷ്‌ലി ഹൈഡിന്റെ കാഴ്ചയാണ് നഷ്ടമായത്. ഇടതുകണ്ണിന് വേദനയും ചുവപ്പുനിറവും ഉണ്ടായപ്പോഴാണ് ആഷ്‌ലി ഡോക്ടറെ കണ്ടത്.

പരിശോധനയില്‍ കണ്ണിനുള്ളില്‍ അകാന്‍‌താമോയിബ ബാധിച്ചതാണെന്ന് കണ്ടെത്തിയത്. വെള്ളത്തിലും മണ്ണിലും കാണപ്പെടുന്ന സൂക്ഷ്മജീവിയാണ് അകാന്‍‌താമോയിബ. തുടര്‍ച്ചയായ കോണ്ടാക്ട് ലെന്‍സുകളുടെ ഉപയോഗം, മുറിവ്, ശ്വസനം എന്നിവയിലൂടെ ഇവ ബാധിക്കാം.

ആഷ്‌ലിയുടെ കണ്ണിന്റെ കാചപടലത്തിന്റെ ഒരു ഭാഗത്തിനുണ്ടായ പരുക്കാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണം.