ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ന്യൂയോര്‍ക്ക് 225,000 ഡോളര്‍ നഷടപരിഹാരം നല്‍കും

Webdunia
വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (15:36 IST)
മാനനഷ്ടക്കേസില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്റെ മകളായ യുഎസ് വിദ്യാര്‍ത്ഥിനി കൃതിക ബിശ്വാസിന് 225,000 ഡോളര്‍ നഷടപരിഹാരം നല്‍കാന്‍ കോടതി ന്യൂയോര്‍ക്ക് നഗരത്തോട് ആവശ്യപ്പെട്ടു.നഷ്ടപരിഹാരം നല്‍കാന്‍ ന്യൂയോര്‍ക്ക് നഗരം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ക്വീന്‍സ് ജോണ്‍ ബ്രൗണ്‍ ഹൈ സ്കൂളിലെ അധ്യാപികയ്ക്ക് ഭീഷണിയും അശ്ലീലവും
നിറഞ്ഞ സന്ദേശം അയച്ചെന്ന കേസില്‍ 2011 ഫെബ്രവരിയില്‍ കൃതികയെ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തെത്തുടര്‍ന്ന് കൃതികയെ സ്കൂളില്‍ നിന്ന് സസ്പെണ്ട് ചെയ്യപ്പെട്ടിരുന്നു. ഇത് കൂടാതെ കൃതിക ഒരു  ദിവസം ജയിലില്‍ കഴിയുകയും ചെയ്തു.

തെറ്റായ അറസ്റ്റിന്റേയും ജയില്‍ വാസത്തിന്റേയും സാഹചര്യത്തില്‍ തനിക്ക് മാനഹാനിയുണ്ടായതായി കാണിച്ച് കൃതിക 1.5 മില്യണ്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. കേസ് ഒത്തുതീര്‍പ്പാകുന്നതൊടെ ന്യൂയോര്‍ക്ക് നഗരത്തിനെതിരെയുള്ള പരാതികള്‍ കൃതിക പിന്‍വലിക്കുംമെന്നാണ് റിപ്പോര്‍ട്ടുകള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.