കശ്മീരിന്‍റെ കാര്യത്തില്‍ പാകിസ്ഥാന്‍ ഒറ്റക്കെട്ട്: ഗിലാനി

Webdunia
തിങ്കള്‍, 6 ഫെബ്രുവരി 2012 (11:27 IST)
കശ്മീരിന്‍റെ കാര്യത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി പറഞ്ഞു. കശ്മീര്‍ വിഷയം പാകിസ്ഥാന്‍റെ വിദേശ നയത്തിലെ പ്രധാന അജണ്ടയാണെന്നും കശ്മീരിലെ ജനങ്ങള്‍ക്കുള്ള പിന്തുണ തുടരുമെന്നും ഗിലാനി അറിയിച്ചു.

കശ്മീരിനായി നാലുതവണ യുദ്ധം ചെയ്തിട്ടും മേഖല ഇന്നും സംഘര്‍ഷാവസ്ഥയില്‍ തുടരുകയാണ്. ഇതിന്‍റെ പേരില്‍ ഇനിയൊരു യുദ്ധം രാജ്യത്തിന് താങ്ങാനാകില്ല. വിഷയത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും ഗിലാനി നിര്‍ദ്ദേശിച്ചു.