പോര്‍ട്ട് ലാന്‍ഡില്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് നടത്തി ഒരു വയസുക്കാരി കാര്‍ വാങ്ങി. അച്ഛന്‍ കളിക്കാന്‍ കൊടുത്ത സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈനായാണ് ഒരു വയസുക്കാരി കാര്‍ വാങ്ങിയത്. അമേരിക്കയിലെ പോര്‍ട്‌ലാന്‍ഡിലുള്ള പോള്‍ സ്റ്റോട്ടിന്റെ ഒരു വയസുക്കാരി മകളാണ് മൊബൈലില്‍ കളിച്ച് കാര്‍ വാങ്ങിയത്.
പക്ഷേ മകളുടെ കാര്‍ കച്ചവടത്തില്‍ സ്റ്റോട്ടിന് അധികം പണം നഷ്ടപ്പെട്ടില്ല. 14,000 രൂപ വില വരുന്ന 1962 മോഡല്‍ 'ഓസ്റ്റിന്‍ ഹീലി സ്‌പ്രൈറ്റ്' കാറാണ് ഓര്‍ഡര്‍ ചെയ്തത്. ഫോണിലെ ഇ ബേ ആപ്ലിക്കേഷന്‍ വഴി അബദ്ധത്തിലാണ് കുട്ടി കാര്‍ ഓര്‍ഡര്‍ ചെയ്തത്. കാറിന് ഉടമയായതായി കമ്പനിയില്‍നിന്ന് അറിയിപ്പ് വന്നതോടെയാണ് സ്റ്റോട്ട് വിവരമറിയുന്നത്.
എന്തായാലും അദ്ദേഹം ഓര്‍ഡര്‍ നിരസിച്ചില്ല. പിന്‍സീറ്റില്‍ രണ്ട് എന്‍ജിനുള്ള പഴഞ്ചന്‍കാര്‍ അദ്ദേഹം സ്വീകരിച്ചു. കാര്‍ ഉപേക്ഷിക്കാനോ അല്ലെങ്കില്‍ മറിച്ചു വില്‍ക്കുവാനോ കുഞ്ഞിന്റെ മാതാപിതാക്കള്‍ തീരുമാനിച്ചിട്ടില്ല. തല്ക്കാലം കാര്‍ നന്നാക്കി തങ്ങളുടെ ഗാരേജില്‍ സൂക്ഷിച്ചശേഷം മകളുടെ 16 മത്തെ പിറന്നാളിന് സമ്മാനമായി നല്‍കാനാണ് അവരുടെ തീരുമാനം.