ഒളിമ്പിക്സ് മെഡല്‍ ജേതാവിന് ബലാത്സംഗക്കേസില്‍ ജയില്‍ശിക്ഷ
വെള്ളി, 1 ഫെബ്രുവരി 2013 (17:02 IST)
PRO
PRO
ജപ്പാന്റെ ഒളിമ്പിക്സ് മെഡല്‍ ജേതാവിന് ബലാത്സംഗക്കേസില്‍ ജയില്‍ശിക്ഷ. രണ്ട് തവണ ഒളിമ്പിക് ജൂഡോ ചാമ്പ്യന്‍ ആയ മസാതോ ഉചിഷിബയ്ക്കാണ് ടോക്യോ കോടതി അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചത്.
ക്യുഷു യൂനിവേഴ്സിറ്റി ഓഫ് നഴ്സിംഗ് ആന്റ് സോഷ്യന്‍ വെല്‍ഫെയറിലെ സ്ത്രീകളുടെ ജൂഡോ ക്ലബ്ബില്‍ പരിശീലകനായ ഇദ്ദേഹം ഒരു വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. 2011ലാണ് സംഭവം. മദ്യപിച്ച ശേഷം 18 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്.
34കാരനായ ഇദ്ദേഹത്തെ 2011 ഡിസംബറില്‍ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ജൂഡോയില്‍ നിന്ന് വിലക്കി.
2004 ഏതന്‍സ് ഒളിമ്പിക്സിലും 2008 ബെയ്ജിംഗ് ഒളിമ്പിക്സിലും 66 കിലോഗ്രാം വിഭാഗത്തില്‍ ഇദ്ദേഹം സ്വര്‍ണം നേടിയിട്ടുണ്ട്.