യു എസില്‍ വീണ്ടും വെടിവയ്പ്പും കൊലപാതകവും. 15 വയസ്സ് പ്രായമുള്ള ഹദിയാ പെന്ഡ്ലേടണ് എന്ന പെണ്‍കുട്ടിയാണ് വെടിയേറ്റു മരിച്ചത്. ചിക്കാഗോയില്‍ വച്ച് അജ്ഞാതരായ ഒരു സംഘമാണ് വെടിയുതിര്‍ത്തത്. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഈ പെണ്‍കുട്ടി പങ്കെടുത്തിരുന്നു.
ചൊവ്വാഴ്ച സ്കൂളിന് സമീപത്തെ പാര്‍ക്കില്‍ പെണ്‍കുട്ടിയും കൂട്ടുകാരും ഇരിക്കുമ്പോഴായിരുന്നു സംഭവം. അക്രമകളില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ പിന്‍ഭാഗത്താണ് പെണ്‍കുട്ടിയ്ക്ക് വെടിയേറ്റത്. അവളുടെ കൂട്ടുകാര്‍ക്കും വെടിവയ്പ്പില്‍ പരുക്കേറ്റു. എന്നാല്‍ ആളുമാറിയാണ് വെടിവയ്പ്പ് നടന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ആഴ്ച നടന്ന ഒബാമയുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ മാര്‍ച്ചിംഗ് ബാന്‍ഡില്‍ ഈ പെണ്‍കുട്ടിയും ഉണ്ടായിരുന്നു.