എയ്‌ഡസിനു സമാനമായ രോഗം കണ്ടെത്തി

Webdunia
വെള്ളി, 24 ഓഗസ്റ്റ് 2012 (17:25 IST)
PRO
PRO
എയ്‌ഡസ് മാത്രമല്ല അതു പോലത്തെ മറ്റൊരു രോഗം കൂടി കണ്ടു പിടിച്ചിരിക്കുകയാണ് ഒരു കൂട്ടം ശാസ്‌ത്രജ്ഞര്‍. ഉഗാണ്ടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷന്‍ ഡിസീസിലെ പ്രധാന ശാസ്ത്രജ്ഞ ഡോ. സാറാ ബ്രൌണാണ് ഇക്കാര്യം അറിയിച്ചത്.

എയ്‌ഡസ് രോഗം ആദ്യം ബാധിക്കുക മനുഷ്യശരീരത്തിലെ പ്രതിരോധവ്യവസ്ഥയെയാണ്. പുതിയതായി കണ്ടെത്തിയ രോഗവും പ്രതിരോധവ്യവസ്ഥയാണ് ബാധിക്കുന്നത്. ഏഷ്യയിലും അമേരിക്കയിലുമാണ് ഈ രോഗം ബാധിച്ചവരെ കൂടുതല്‍ കണ്ടെത്തിയതെന്ന് സാറാ പറഞ്ഞു. തന്റെ പഠനം കുടുതല്‍ നടത്തിയത് ഏഷ്യന്‍ രാജ്യങ്ങളായ തായ്‌ലന്റിലും തായ്‌വാനിലുമായിട്ടാണ്. ഈ കാലയളവില്‍ രോഗം വളരെയധികം വര്‍ദ്ധിച്ചിരുന്നതായി സാറ പറഞ്ഞു.

പുതിയ രോഗം പകരുന്നത് വൈറസ് മൂലമല്ല. പാരമ്പര്യമായി ഇത് യുവാക്കളിലേക്ക് പകരില്ല. രോഗബീജങ്ങള്‍ കോശങ്ങളില്‍ പകര്‍ന്നാണ് ഈ രോഗമുണ്ടാകുന്നത്. എച്ച് ഐ വി വൈറസ് ബാധിക്കുന്നത് ടി കോശങ്ങളെയാണ്, എന്നാല്‍ പുതിയ രോഗത്തിന്റെ വൈറസ് ബാധിക്കുന്നത് പ്രതിരോധവ്യവസ്ഥയിലെ മറ്റ് കോശങ്ങളെയാണ്.

എന്തായാലും എയ്‌ഡസിനെപ്പോലെ മനുഷ്യന്റെ പ്രതിരോധവ്യവസ്ഥയെ ബാധിക്കുന്ന ഈ രോഗം മനുഷ്യന്റെ മരണത്തിന് കാരണമാകുമെന്നാണ് ശാസ്ത്രജ്ഞ പറയുന്നത്.