എന്റെ ഭാര്യയെ പീഡിപ്പിക്കൂ- ഭര്‍ത്താവിന്റെ പരസ്യം!

Webdunia
വ്യാഴം, 19 ജൂലൈ 2012 (11:01 IST)
സ്വന്തം ഭാര്യയെ പീഡിപ്പിക്കണം എന്നാവശ്യപ്പെട്ട് ഭര്‍ത്താവ് പരസ്യം നല്‍കി. അമേരിക്കയില്‍ നിന്നുള്ള ജസ്റ്റിന്‍ ക്രോഫോര്‍ഡ് (32) ആണ് ഭാര്യയെ പീഡിപ്പിക്കാന്‍ ആളെ ആവശ്യമുണ്ടെന്ന് വെബ്സൈറ്റില്‍ പരസ്യം നല്‍കിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പീഡനശ്രമത്തെ ചെറുക്കുന്ന ആളാണ് തന്റെ ഭാര്യ. എന്നാല്‍ അവരുടെ ഉള്ളിന്റെ ഉള്ളില്‍ പീഡിപ്പിക്കപ്പെടാനുള്ള അഭിനിവേശം ഉണ്ട്. അതിനാല്‍ അവരെ ഏതുവിധേനെയും കീഴടക്കാന്‍ പ്രാപ്തരായവരെയാണ് ആവശ്യമെന്ന് പരസ്യത്തില്‍ പറയുന്നു.

പരസ്യത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പീഡിപ്പിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് നിരവധി യുവാക്കളാണ് രംഗത്തെത്തിയത്. ഭര്‍ത്താവുമായി ഇവര്‍ കരാര്‍ വരെ ഉണ്ടാക്കുകയും ചെയ്തു. പീഡിപ്പിക്കാന്‍ വീട്ടിലെത്തിയ ഒരു യുവാവിനെ ഓടിക്കാന്‍ ഒടുവില്‍ സ്ത്രീയ്ക്ക് തോക്കെടുക്കേണ്ടിവന്നു.

തൊട്ടടുത്ത ദിവസം പീഡിപ്പിക്കാന്‍ മറ്റൊരാള്‍ കൂടി എത്തിയതോടെ ഇതില്‍ ചില ചുറ്റിക്കളികള്‍ ഉണ്ടെന്ന് സ്ത്രീയ്ക്ക് മനസ്സിലായി. ഒടുവില്‍ ഈ യുവാവിനെ സ്ത്രീ തോക്കുചൂണ്ടി ചോദ്യം ചെയ്തു. സ്വന്തം ഭര്‍ത്താവ് തന്നെയാണ് തനിക്ക് പാര പണിഞ്ഞതെന്ന് സ്ത്രീ അപ്പോഴാണ് തിരിച്ചറിഞ്ഞത്.