എം പിമാര്‍ ആയുധങ്ങളുമായി പാര്‍ലമെന്റില്‍!

Webdunia
ചൊവ്വ, 7 ഫെബ്രുവരി 2012 (18:09 IST)
പാകിസ്ഥാനിലെ എം പിമാര്‍ തോക്കുകളുമായി പാര്‍ലമെന്റില്‍ പ്രവേശിച്ചതായി ആരോപണം. രണ്ട് എം പിമാരാണ് ഇത്തരത്തില്‍ പാര്‍ലമെന്റില്‍ കടന്നതെന്നാണ് ആരോപണം.

ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് അറിയിച്ചു. ഇത്തരം സംഭവം നടന്നിട്ടുണ്ടോ എന്നറിയാന്‍ പാര്‍ലമെന്റിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും മാലിക് അറിയിച്ചു.