ഇന്ത്യന്‍ നിര്‍മ്മിത മാഗി വില്പന സിംഗപ്പൂര്‍ പുനരാരംഭിച്ചു

Webdunia
ചൊവ്വ, 9 ജൂണ്‍ 2015 (16:10 IST)
ഇന്ത്യന്‍ നിര്‍മ്മിത മാഗി നൂഡില്‍സിന്റെ വില്പന സിംഗപ്പൂര്‍ പുനരാരംഭിച്ചു. ഭക്‌ഷ്യ വകുപ്പിന്റെ സുരക്ഷ പരിശോധനയ്ക്ക് ശേഷമാണ് മാഗി വില്പന പുനരാരംഭിച്ചത്. പരിശോധനയില്‍ മാഗി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാഗി നുഡില്‍സ് വില്പന സിംഗപ്പൂരില്‍ പുനരാരംഭിച്ചത്.
 
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യത്തിനു ഹാനികരമായ രീതിയില്‍ ലെഡ് പോലുള്ള പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള കരുതല്‍ നടപടിയെന്ന രീതിയില്‍ ആയിരുന്നു സിംഗപ്പൂര്‍ മാഗി നിരോധിച്ചത്.
 
അഗ്രി - ഫുഡ് ആന്‍ഡ് വെറ്റെറിനറി അതോറിറ്റി ഓഫ് സിംഗപ്പൂര്‍ ആയിരുന്നു ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചത്. പരിശോധനയില്‍ ആരോഗ്യത്തിന് ഹാനികരമായത് ഒന്നും കണ്ടെത്താത്തതിനാല്‍ മാഗി വില്പന പുനരാരംഭിക്കാന്‍ നിര്‍ദ്ദേശം നല്കുകയായിരുന്നു.