അസാന്‍‌ജിന്റെ കഥ വെള്ളിത്തിരയിലെത്തുന്നു; എതിര്‍പ്പുമായി വിക്കിലീക്സ്

വ്യാഴം, 18 ജൂലൈ 2013 (08:31 IST)
PRO
PRO
അമേരിക്കന്‍ രഹസ്യങ്ങള്‍ ചോര്‍ത്തി ലോകശ്രദ്ധനേടിയ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍‌ജിന്റെ ജീവിതം പ്രമേയമാക്കിയുള്ള സിനിമ ഒക്ടോബര്‍ 18 ന്. ദ ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

വിക്കീലിക്സ് എന്ന സംഘടനയുടെ കഥയും രഹസ്യങ്ങള്‍ പുറത്ത് വിട്ടതുമുതല്‍ ജൂലിയന്‍ അസാന്‍‌ജിനെ അമേരിക്ക വേട്ടയാടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബില്‍ കോന്‍ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂലിയന്‍ അസാന്‍‌ജിന്റെ വേഷമിടുന്നത് ബെനഡിക് കുമ്പര്‍ബാച്ചാണ്. ദി ഹോബിറ്റ്, സ്റ്റാര്‍ട്രക്ക് ഇന്‍‌ടു ഡാര്‍ക്‍നെസ് എന്നീ‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കുമ്പര്‍‌ബാച്ച്. ഹോക്കിംഗ് എന്ന സീരിയലില്‍ സ്റ്റീഫന്‍ ഹോക്കിംഗായും അദ്ദേഹം വേഷമിട്ടുണ്ട്.

സിനിമയോട് രൂക്ഷമായ ഭാഷയിലാണ് വിക്കീലീക്സ് പ്രതികരിച്ചത്. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതാണ് സിനിമയെന്നും സമൂഹത്തിലെ നെറികേടുകളെ ചൂണ്ടികാണിക്കുന്ന സംഘങ്ങള്‍ക്കെതിരെ പ്രചാരണം നടത്താന്‍ വേണ്ടിയുള്ളതാണെന്നും വിക്കിലീക്സ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക