ഓണ്‍ലൈനില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ട യുവാവ് മുത്തശ്ശിയെ ബലാത്സംഗം ചെയ്ത് കഴുത്ത് മുറിച്ച് കൊന്നു. ലണ്ടനിലെ റിട്ടയര്‍ഡ് നഴ്‌സ് ആയ ജാനിസ് ഡുണ്ടാസ് എന്ന 62കാരിയാണ് 20കാരനായ കൊച്ചുമകന്‍ ജാക്ക് ഹക്സ്ലിയുടെ ക്രൂരതയ്ക്ക് ഇരയായത്. സംഭവസമയത്ത് പ്രതി മയക്കുമരുന്നിനും മദ്യത്തിനും അടിമയായിരുന്നു. കൊലപാതകം നടന്ന ദിവസം അമ്മൂമ്മയുടെ വീട്ടില്‍ തങ്ങാനെത്തിയതായിരുന്നു ജാക്ക്.
തുടര്‍ന്ന് ലാപ്പ്‌ടോപ്പ് തുറന്ന് ജാക്ക് ഇന്റര്‍നെറ്റില്‍ നീലച്ചിത്രങ്ങള്‍ കണ്ടു. യുവാക്കളും പ്രായം കൂടിയ സ്ത്രീകളും തമ്മിലുള്ള നീലച്ചിത്രങ്ങളായിരുന്നു ജാക്ക് കണ്ടത്. ഇതിനുശേഷം ഉറങ്ങിക്കിടന്ന ജാനിസിനെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവസ്ത്രയായ നിലയിലായിരുന്നു ഇവരുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന്റെ ലക്ഷ്യം ബലാത്സംഗമായിരുന്നുവെന്ന് തെളിഞ്ഞത്.