അമേരിക്കയുമായുള്ള ഉടമ്പടികളില്‍ വിശ്വാസം പോര എന്നു അഫ്ഗാനിസ്ഥാന് പ്രസിഡന്റ് ഹമീദ് കര്‍സായി. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ പല തവണ അഫ്ഗാനിസ്ഥാനെതിരെ അമേരിക്ക കരുക്കള്‍ നീക്കിയിട്ടുണ്ട്.
വിശ്വാസക്കുറവുണ്ടെങ്കിലും അമേരിക്കയുമായുള്ള സൈനിക ഉടമ്പടിക്കു പിന്തുണ നല്‍കും. കാബൂളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മേളനത്തില്‍ യുഎസ് ഉടമ്പടിയെക്കുറിച്ചു നടന്ന ചര്‍ച്ചയ്ക്കിടയിലായിരുന്നു കര്‍സായിയുടെ പ്രതികരണം.
എന്നാല്‍ പുതിയ സുരക്ഷാ ഉടമ്പടി അഫ്ഗാനിസ്ഥാന് അനുകൂലമായാണെന്നു വ്യക്തമാക്കി കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കര്‍സായിക്ക് കത്തയച്ചിരുന്നു.