അഭയാര്‍ഥികളുമായി പോകുകയായിരുന്ന ബോട്ട് കടലില്‍ മുങ്ങി ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയിലേക്ക് പോകുകയായിരുന്ന ബോട്ട് ഇന്‍ഡൊനീഷ്യയില്‍ കടലിലാണ് മുങ്ങിയത്. ജാവാ ദ്വീപില്‍ ബുധനാഴ്ചയാണ് അപകടം നടന്നത്.
ശ്രീലങ്ക, ഇറാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള 250-ഓളം അഭയാര്‍ഥികള്‍ ബോട്ടിലുണ്ടായിരുന്നു. 150 പേരെ കയറ്റാനുള്ള ശേഷിയേ ബോട്ടിനുണ്ടായിരുന്നുള്ളൂ. മരിച്ചവരില്‍ അഞ്ച് കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു.
ബോട്ടില്‍ വരുന്ന അഭയാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കില്ലെന്ന് ഓസ്‌ട്രേലിയ പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങള്‍ക്കകമാണ് അപകടം നടന്നിരിക്കുന്നത്. ഇങ്ങനെ വരുന്നവരെ പാപ്പുവ ന്യൂ ഗിനിയയിലേക്ക് അയയ്ക്കുമെന്നാണ് പ്രധാനമന്ത്രി കെവിന്‍ റഡ് പ്രഖ്യാപിച്ചിരുന്നത്.