അധ്യാപികയെ വിദ്യാര്‍ത്ഥി ഗര്‍ഭിണിയാക്കി!

Webdunia
വെള്ളി, 27 ജനുവരി 2012 (18:37 IST)
അധ്യാപികയെ വിദ്യാര്‍ത്ഥി ഗര്‍ഭിണിയാക്കി. 43കാരിയായ അധ്യാപിക 16കാരനായ വിദ്യാര്‍ത്ഥിയില്‍നിന്നാണ് ഗര്‍ഭിണിയായത്. ഓസ്ട്രിയയിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ പിതാവ് പരാതി കൊടുത്തതിന്‍റെ അടിസ്ഥാനത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തെങ്കിലും അവിടെയും വിദ്യാര്‍ത്ഥി അധ്യാപികയുടെ രക്ഷയ്ക്കെത്തി.

താനും അധ്യാപികയും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു എന്നുമാണ് വിദ്യാര്‍ത്ഥി കോടതിയില്‍ മൊഴി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപയോഗിച്ചതിനാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പതിനാലു വയസ്സ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ലൈംഗികബന്ധത്തിന് സ്വാതന്ത്ര്യം നല്‍കുന്നതാണ് ഓസ്ട്രിയന്‍ നിയമം. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥിയുടെയും അധ്യാപികയുടെയും ബന്ധം നിയമവിരുദ്ധമല്ല.

ജൂണിലാണ് കുട്ടി പിറക്കുന്നത്. ഈ ഗര്‍ഭം ഒരു അബദ്ധമായിരുന്നില്ലെന്നാ‍ണ് അധ്യാപിക കോടതിയില്‍ പറഞ്ഞത്. പ്രസവത്തിന് ശേഷം വിദ്യാര്‍ത്ഥിയും അധ്യാപികയും വിവാഹിതരാകുമെന്നാണ് അറിയുന്നത്.